
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ഞൂറോളം ലഹരി ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ടെർമിനൽ 5-ൽ വെച്ച് ഏഷ്യക്കാരനായ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് വിഭാഗം നടത്തിയ വിശദമായ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
ലഹരിവസ്തുക്കളുടെ പട്ടികയിലുള്ള ക്സാനക്സ് എന്ന് സംശയിക്കുന്ന ഗുളികകളും എക്സ്റ്റസി ഗുളികകളും അടങ്ങിയ രണ്ട് വെള്ള കണ്ടെയ്നറുകളാണ് ലഗേജിൽ നിന്ന് പിടിച്ചെടുത്തത്. ആകെ 500 ഓളം ഗുളികകൾ ഉണ്ടായിരുന്നു. പിടിച്ചെടുത്ത ലഹരിവസ്തുക്കളും യാത്രക്കാരനെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സമൂഹത്തിന്‍റെ നന്മയ്ക്കും ഭീഷണിയാകുന്ന ലഹരിക്കടത്ത് തടയാൻ കർശന പരിശോധന തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam