
റിയാദ്: മലപ്പുറം വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് (34) സൗദിയിൽ നിര്യാതനായി. റിയാദിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് സംഭവം. അബ്ബാസിന്‍റെയും സഫിയയുടെയും മകനാണ്. അർഷിദ ഭാനുവാണ് ഭാര്യ. റിൻസ ഐറിൻ ഏക മകളാണ്.
മൃതദേഹം ഹുത്ത സുദൈറിൽ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ഇതിനായി മുഹമ്മദ് റാഷിദിെൻറ ഭാര്യാസഹോദരൻ സമീറിന് അറ്റോർണി ചുമതല നൽകിയിട്ടുണ്ട്. ഹുത്ത സുദൈർ കെ.എം.സി.സി പ്രവർത്തകരായ വാജിദ് ആറളം, നൗഷാദ് വെട്ടുപാറ, മുനീർ മഞ്ചേരി എന്നിവരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam