
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും ക്ഷേമകാര്യങ്ങളും നേരിട്ട് ചോദിച്ചറിയാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്ഥാനപതി അംബാസഡർ പ്രശാന്ത് പിസെയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ മസ്കറ്റിലെ എംബസി വളപ്പിലാണ് പരിപാടി നടക്കുന്നത്.
ഒമാനിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും തങ്ങളുടെ പരാതികൾ ഉന്നയിക്കാനും ക്ഷേമ വിഷയങ്ങൾ ചർച്ച ചെയ്യാനും ഈ അവസരം ഉപയോഗപ്പെടുത്താം. മസ്കറ്റിലെ ഇന്ത്യൻ എംബസി അങ്കണത്തിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/ZvHrKNgEUcNiZocL9 എന്ന ലിങ്ക് വഴി മുൻകൂട്ടി പേര് നൽകേണ്ടതാണ്. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. എംബസി ഉദ്യോഗസ്ഥർ ഇവരുമായി പിന്നീട് ബന്ധപ്പെടുന്നതായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam