
കുവൈത്ത് സിറ്റി: ഈ വർഷം ഇതുവരെ കുവൈത്തിൽ നിന്ന് 23,000 പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ. ഈ വർഷം തുടക്കം മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകളാണിത്. വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് നാടുകടത്തപ്പെട്ടതെന്ന് അല്‍ ഖബാസ് ദിനപ്പത്രം റിപ്പോര്‍ ട്ട് ചെയ്തു.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും പൊതുതാത്പര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശം ലഭിച്ചവരെയുമാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവരിൽ ഏകദേശം 10,000 സ്ത്രീകളും ഉൾപ്പെടുന്നു. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. പുരുഷന്മാരും സ്ത്രീകളുമായി ഇന്ത്യക്കാരായ 8,000 പേർ ഈ വർഷം കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടു. ബംഗ്ലാദേശികളാണ് രണ്ടാമതുള്ളത്. ഇതുവരെ 5,000 പേർ നാടുകടത്തപ്പെട്ടു. ശ്രീലങ്കയില്‍ നിന്നുള്ള 4,000 പേരെ നാടുകടത്തിയപ്പോൾ 3,500 പേർ നാടുകടത്തപ്പെട്ട ഈജിപ്ത് ആണ് നാലാം സ്ഥാനത്തുള്ളത്.
Read More - പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിന്‍വലിച്ചു
നാടുകടത്തപ്പെട്ടവരില്‍ 80 ശതമാനവും കോടതി വിധി പ്രകാരം നാടുകടത്തപ്പെട്ടവരാണ്. ബാക്കിയുള്ള 20 ശതമാനം പേര്‍ പൊതു താല്‍പ്പര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാന പ്രകാരം നാടുകടത്തിയവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരും സ്ത്രീകളുമായി 1,500 പേര്‍ നിലവല്‍ നാടുകടത്തല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരെയും രാജ്യത്ത് നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തും.
Read More - പ്രവാസി ബിസിനസുകാരനെ സൗദിയില്‍ സി.ഐ.ഡി ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയി, പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി
അതേസമയം തൊഴില്‍ - താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരുമാണ് പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ