കുവൈത്തില്‍ 4500 പ്രവാസികളെ നാടുകടത്തി

By Web TeamFirst Published May 10, 2019, 2:53 PM IST
Highlights

ഇന്ത്യക്കാര്‍ക്ക് പുറമെ ഈജിപ്ത്, ഫിലിപ്പൈന്‍സ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും നാടുകടത്തിയെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 17,000 പേരെയാണ് നാടുകടത്തിയത്. 

കുവൈത്ത് സിറ്റി: ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസങ്ങളില്‍ 4500 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്.

വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമോ അല്ലാതെയോ നാടുകടത്താന്‍ കോടതി വിധിച്ചവര്‍, താമസ നിയമലംഘകര്‍, ഗുരുതരമായ കുറ്റകൃത്യങ്ങളോ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളോ നടത്തിയവര്‍, മദ്യം മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവര്‍, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ തുടങ്ങിയവരെയാണ് നാടുകടത്തിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഈജിപ്ത്, ഫിലിപ്പൈന്‍സ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും നാടുകടത്തിയെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 17,000 പേരെയാണ് നാടുകടത്തിയത്. 

click me!