പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വടകര സ്വദേശിയാണ് റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

റാസൽഖൈമ: പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ ആണ് (41) റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പാലയാട്ട്​ നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: സജീറ.