36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത്

Published : Jul 12, 2019, 05:34 PM ISTUpdated : Jul 12, 2019, 06:59 PM IST
36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത്

Synopsis

ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്. ഇവരില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്.

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരില്‍  കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്. ഇവരില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്.

തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കൂടുതല്‍ പേരെയും നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്യം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയുടെ പേരില്‍ പിടിയിലായവര്‍, യാചകര്‍ തുടങ്ങിയവരെയും വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവരെയും നാടുകടത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമെ ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, എത്യോപ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ കൂടുതലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിലെ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി