ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കുവൈത്ത് ഡെപ്യൂട്ടി അമീര്‍

Published : Aug 15, 2020, 01:53 PM IST
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കുവൈത്ത് ഡെപ്യൂട്ടി അമീര്‍

Synopsis

ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തിലാണ് ഡെപ്യൂട്ടി അമീര്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ അറിയിച്ചത്.

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആശസംകള്‍ നേര്‍ന്ന് കുവൈത്ത് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തിലാണ് ഡെപ്യൂട്ടി അമീര്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ അറിയിച്ചത്. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം എന്നിവരും ആശസംകളറിയിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഇന്ത്യക്കാര്‍ക്ക് ആശംസകളറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തില്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നതായി അദ്ദേഹം അറിയിച്ചു. സ്വന്തം പേരിലും സൗദിയിലെ ജനങ്ങളുടെയും ഗവണ്‍മെന്‍റിന്‍റെയും പേരിലും രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന സല്‍മാന്‍ രാജാവ് ഇന്ത്യന്‍ ജനതയ്ക്ക് കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാഷ്ട്രപതിക്ക് സന്ദേശമയച്ചു.

കൊവിഡ് ജാഗ്രത കൈവിടാതെ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ