
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി ഇനി മുതൽ അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്പോൺസറുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വിസയുടെ കാലാവധിയും കുറയും.
യൂറോപിൽ നിന്നുള്ള ടൂറിസ്റ്റ് വിസ, കുവൈത്തിൽ ഇഖാമയുള്ള പ്രവാസികളുടെ ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവരുടെ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമാണ്. കൊമേഴ്സ്യൽ സന്ദർശക വിസ, ഭാര്യയും കുട്ടികളും ഒഴികെ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ വിസാ കാലാവധി ഒരു മാസമായി നിജപ്പെടുത്തി.
കൂടാതെ വിദേശികൾക്ക് രക്ഷിതാക്കളെ സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ മിനിമം 500 കുവൈത്ത് ദിനാർ മാസശമ്പളവും വേണം. അതേസമയം ഭാര്യയേയും മക്കളേയും കൊണ്ടുവരാൻ 250 ദിനാർ ശമ്പളം മതി. സ്പോൺസറുടെ ജോലിയും, സാഹചര്യവും, സന്ദർശനത്തിന്റെ ഉദ്ദേശവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക് വിസ കാലാവധി വെട്ടിക്കുറയ്ക്കാമെന്നും ആഭ്യന്തര മന്ത്രാലയം ഇഖാമ കാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മ്അഫ്റി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam