
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസസൻസില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാട് കടത്തി നിലവിലുള്ള നിയമം കർശനമായി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള സുരക്ഷാ നിയമങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
ഇതനുസരിച്ച് ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്ന വിദേശികളെ ഉടൻ നാട് കടത്തും. റോഡപകടങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 263 പേർ മരിച്ചുവെന്നാണ് നീതി ന്യായ മന്ത്രാലയത്തിന്റെ സ്ഥിര വിവരക്കണക്ക് വ്യക്തമാക്കിത്തത്. 2017 നെ അപേഷിച്ച് 4 ശതമാനം അപകട മരണം കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
4584 കേസുകളാണ് ട്രാഫിക് മന്ത്രാലം റജിസ്റ്റർ ചെയ്തത്. ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം 300 പേർക്ക് തടവ് ശിക്ഷ ന ന ൽ കു ക യും 263 പേരുടെ ലൈസന്സ് റദ്ദാക്കുകയും ചെയ്തു. 5 ലക്ഷo ദിനാർ പിഴയായി ഈടാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam