സ്വദേശിവത്കരണം; പിരിച്ചുവിടേണ്ട പ്രവാസി ജീവനക്കാരുടെ പട്ടിക തയ്യാറായതായി റിപ്പോര്‍ട്ട്

By Web TeamFirst Published Jul 3, 2019, 4:02 PM IST
Highlights

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വീസ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് ക്യാബിനറ്റ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്. 

കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം പിരിച്ചുവിടേണ്ട വിദേശി പൗരന്മാരുടെ പട്ടിക തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് എല്ലാ വിദേശികളെയും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3000ലധികം വിദേശികളെ പിരിച്ചുവിടാനാണ് തീരുമാനം.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വീസ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് ക്യാബിനറ്റ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്. അഡ്‍മിനിസ്ട്രേഷന്‍, കണ്‍സള്‍ട്ടന്റ്, അധ്യാപകര്‍ എന്നീ തസ്തികകളിലുള്ളവരെയാണ് ഒഴിവാക്കുന്നത്. ആദ്യഘട്ടമായി അഡ്മിനിസ്ട്രേറ്റീവ് തസ്തികളിലുള്ളവരെയായിരിക്കും പിരിച്ചുവിടുന്നത്. പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാവുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 41,000 വിദേശികള്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് കണക്ക്. ആനുകൂല്യങ്ങള്‍ നല്‍കി ഇവരെ നാട്ടിലേക്ക് അയക്കും.

click me!