യുഎഇയെ അപമാനിച്ച കുറ്റത്തിന് കുവൈത്തില്‍ മുന്‍ എം.പിക്ക് ശിക്ഷ

By Web TeamFirst Published Jul 23, 2020, 11:47 AM IST
Highlights

കേസില്‍ നേരത്തെ നാസര്‍ അല്‍ ദുവൈലയെ കീഴ്‍കോടതി കുറ്റവിമുക്തനാക്കി മോചിപ്പിച്ചിരുന്നു. ഇതിനെതിരെ കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. 

കുവൈത്ത് സിറ്റി: സഹോദര രാജ്യമായ യുഎഇയെ അപമാനിച്ച കുറ്റത്തിന് കുവൈത്ത് മുന്‍ എം.പിക്ക് ശിക്ഷ. ആറ് മാസം കഠിന തടവും 2000സ കുവൈത്തി ദിനാര്‍ പിഴയുമാണ് അപ്പീല്‍ കോടതി വിധിച്ചത്. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച വിധി തിരുത്തിക്കൊണ്ടാണ് മുന്‍ എം.പി നാസര്‍ അല്‍ ദുവൈലക്ക് അപ്പീല്‍ കോടതി ശിക്ഷ വിധിച്ചതെന്ന് അല്‍ സിയാസിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ നേരത്തെ നാസര്‍ അല്‍ ദുവൈലയെ കീഴ്‍കോടതി കുറ്റവിമുക്തനാക്കി മോചിപ്പിച്ചിരുന്നു. ഇതിനെതിരെ കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. ജി.സി.സി രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ യുഎഇയെ അപമാനിച്ചതിന് വിചാരണ നടത്തി പരമാധി ശിക്ഷ നല്‍കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

click me!