കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ വിദേശികളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കി

Published : Aug 17, 2019, 11:58 PM IST
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ വിദേശികളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കി

Synopsis

ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് സ്വദേശികളില്‍നിന്നു വേണ്ടത്ര യോഗ്യതയുള്ളവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്കു വിദേശികളെ നിയമിക്കുന്നതിന്​​ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. സിവിൽ സര്‍വീസ് കമീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് വിദേശികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് സ്വദേശികളില്‍നിന്നു വേണ്ടത്ര യോഗ്യതയുള്ളവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്. 42 ഡോക്ടര്‍മാര്‍, അഞ്ച് ഫാര്‍മസിസ്​റ്റുകള്‍, 13 ടെക്‌നീഷ്യന്‍മാര്‍, 133 നഴ്‌സുമാര്‍ എന്നിവയടക്കം 193 ഒഴിവുകളാണ് നിലവിലുള്ളത്. ഇതിലേക്ക്​ വിദേശികളെ നിയമിക്കാന്‍ സിവില്‍ സര്‍വീസ് കമീഷണ്‍ ആരോഗ്യമന്ത്രലയത്തിനു അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകൾ സ്വദേശിവത്​കരണത്തിൽ ഇളവ്​ ആവശ്യപ്പെട്ട്​ നേരത്തെ അപേക്ഷ നൽകിയിരുന്നു. വേണ്ടത്ര ​സ്വദേശികളെ ലഭ്യമല്ലാത്തത്​ മൂലം ദൈനംദിനപ്രവർത്തനം ബുദ്ധിമുട്ടിലാവുമെന്നാണ്​ ഇവരുടെ വാദം. ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച്​ വളർത്തിയെടുക്കണമെന്നാണ്​ സിവിൽ സർവിസ്​ കമീഷൻ പറയുന്നത്​. അഞ്ചുവർഷം കൊണ്ട്​ സർക്കാർ മേഖലയിൽ പൂർണതോതിൽ സ്വദേശിവത്​കരണം നടപ്പിലാക്കാനാണ്. അധികൃതർ ലക്ഷ്യം വെക്കുന്നത്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ