കുവൈത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ ചികിത്സയിലെന്ന് ആരോഗ്യമന്ത്രാലയം

By Web TeamFirst Published Feb 24, 2020, 1:46 PM IST
Highlights

ഇറാാനിലെ നഗരമായ മഷ്ഹദില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേരിലൊരാള്‍ കുവൈത്ത് പൗരത്വമുള്ളയാളാണ്...

കുവൈറ്റ് സിറ്റി: ബഹ്റൈന് പിന്നാലെ കുവൈത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇറാാനിലെ നഗരമായ മഷ്ഹദില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേരിലൊരാള്‍ കുവൈത്ത് പൗരത്വമുള്ളയാളാണ്. മറ്റൊരാള്‍ സൗദി പൗരനും മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല. 

''ഒരാള്‍ 53 വയസ്സുള്ള കുവൈത്ത് പൗരനാണ്. മറ്റൊരാള്‍ 61 വയസ്സുള്ള സൗദി അറേബ്യ സ്വദേശിയാണ്. രണ്ട് പേരുടെയും നില തൃപ്തികരമാണ്. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല''-  ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 

മൂന്നാമത്തേത് 21 വയസ്സുള്ളയാളാണ്. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അതേസമയം മൂന്ന് പേരെയും വിദഗ്ധ സംഘം നിരീക്ഷിച്ചുവരികയാണെന്നും പൂര്‍ണ്ണമായി ഭേദമാകുന്നതുവരെ 
ഐസൊലേഷനില്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
 

click me!