സ്വദേശിവത്കരണം; ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് 169 ജീവനക്കാരെ പിരിച്ചുവിട്ടു

By Web TeamFirst Published Jun 2, 2021, 10:08 PM IST
Highlights

ഇവരുടെ അവസാന പ്രവൃത്തി ദിനം ഓഗസ്റ്റ് 30 ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

കുവൈത്ത് സിറ്റി: സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം 169 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു. ഒന്‍പത് മേഖലകളില്‍ നിന്നുള്ളവരെയാണ് ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനൊരങ്ങുന്നത്.

എഞ്ചിനീയറിങ്, സോഷ്യല്‍, എജ്യൂക്കേഷണല്‍ ആന്റ്  സ്‍പോര്‍ട്സ് സര്‍വീസസ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്റ് ടെക്‍നോളജി, മറൈന്‍ ജോബ്‍സ്, മീഡിയ, ലിറ്ററേചര്‍, ആര്‍ട്സ് ആന്റ് പബ്ലിക് റിലേഷന്‍സ്, ഫിനാന്‍ഷ്യല്‍‌, ലോ, സ്റ്റാറ്റിസ്റ്റിക്സ്, അഡ്‍മിനിസ്‍ട്രേറ്റീവ് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ഇവരുടെ അവസാന പ്രവൃത്തി ദിനം ഓഗസ്റ്റ് 30 ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാരോട് ബാങ്ക്, ലേബര്‍ സെന്റര്‍, കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.  

click me!