ഗള്‍ഫില്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ച് വ്യാജ സന്ദേശം; കെണിയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

Published : Jul 27, 2018, 05:05 PM IST
ഗള്‍ഫില്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ച് വ്യാജ സന്ദേശം; കെണിയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

Synopsis

ആരോഗ്യ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴിയും വാട്സ്ആപ്, ഇ-മെയില്‍ ഗ്രൂപ്പുകളിലും വ്യാപകമായ പ്രചരണമാണ് നടക്കുന്നത്. 

കുവൈറ്റ് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന അനധികൃത തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്റര്‍വ്യൂ നടക്കുന്നുവെന്ന വാര്‍ത്ത വിശ്വസിച്ച് കഴിഞ്ഞ ദിവസം നിരവധി പേര്‍ ആരോഗ്യ മന്ത്രാലയത്തില്‍ എത്തിയിരുന്നു. ഇതോടെ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ആരോഗ്യ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴിയും വാട്സ്ആപ്, ഇ-മെയില്‍ ഗ്രൂപ്പുകളിലും വ്യാപകമായ പ്രചരണമാണ് നടക്കുന്നത്. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നിയമന അറിയിപ്പുകള്‍ ഔദ്ദ്യോഗിക വെബ്സൈറ്റിലാണ് പ്രസിദ്ധീകരിക്കാറുള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പലപ്പോഴും വ്യാജമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഗള്‍ഫില്‍ റിക്രൂട്ട്മെന്റ് നടത്തുന്ന മാഫിയകളാണ് ഉദ്ദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാനായി ഇത്തരം സന്ദേശങ്ങള്‍ പടച്ചുവിടുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ സീല്‍ ഉള്‍പ്പെടെയായിരിക്കും ഇത്തരം വ്യാജ സന്ദേശങ്ങള്‍ വരുന്നത്. ഇവ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി