
റാസല്‍ഖൈമ: ലൈംഗിക തൊഴിലാളിയായിരുന്ന യുവതിയെ കല്ലെറിഞ്ഞുകൊന്ന ഒന്‍പത് ഏഷ്യക്കാര്‍ക്കെതിരെ വിചാരണ തുടങ്ങി. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കൊല്ലപ്പെട്ട യുവതിക്കും സുഹൃത്തായ മറ്റൊരും സ്ത്രീക്കുമൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഏതാനും ഏഷ്യക്കാര്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പണം കിട്ടാത്തതിനെ തുടര്‍ന്ന് സ്ത്രീകള്‍ ബഹളമുണ്ടാക്കിയപ്പോള്‍ പ്രതികളും കൂടുതല്‍ ആളുകളെക്കൂട്ടി. ഇവരെല്ലാവരും ചേര്‍ന്ന് തങ്ങളെ ആക്രമിച്ചുവെന്നും കല്ലെറിഞ്ഞുവെന്നും ഒപ്പമുണ്ടായിരുന്ന സ്ത്രീ കോടതിയില്‍ പറഞ്ഞു. ഉപദ്രവിക്കരുതെന്ന് ഇവരോട് കേണപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും സുഹൃത്തിനെ സംരക്ഷിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചുവെന്നും ഇവര്‍ പറഞ്ഞു.
ഏന്നാല്‍ ആരാണ് കൊലപ്പെടുത്തിയതെന്ന് ഇരുട്ടില്‍ വ്യക്തമായി കണാന്‍ കഴിഞ്ഞില്ല. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ രക്തം വാര്‍ന്നാണ് മരിച്ചത്. ഏറെ നേരത്തിന് ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ കൊലക്കുറ്റം നിഷേധിച്ചു. കേസ് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട സ്ത്രീയുടെ സംഘത്തിലുണ്ടായിരുന്ന രണ്ട് ആഫ്രിക്കന്‍ യുവതികള്‍ക്കെതിരെ വേശ്യാവൃത്തിക്കുറ്റം ചുമത്തിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്മാര്‍ക്കെതിരെ വേശ്യാവൃത്തിക്ക് സഹായം ചെയ്ത കുറ്റം ചുമത്തിയും കേസെടുത്തിട്ടുണ്ട്. ഒരാളില്‍ നിന്ന് 50 ദിര്‍ഹം വീതം ഈടാക്കി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഇവര്‍ കോടതിയില്‍ സമ്മതിച്ചു. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരും കുറ്റം സമ്മതിച്ചു. ഒരാളില്‍ നിന്ന് തങ്ങള്‍ 10 ദിര്‍ഹമാണ് ഈടാക്കിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam