
ദുബൈ: റെസിഡൻസി, വിസ ഫീസുകൾ വർധിപ്പിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. എല്ലാ വിഭാഗങ്ങളിലുമുള്ള എന്‍ട്രി വിസകള്‍, സന്ദര്‍ശക വിസകള്‍, താമസ പെര്‍മിറ്റുകള്‍, അപേക്ഷ നടപടിക്രമങ്ങള്‍ എന്നിവയില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുക്കിയ നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ഒരു മാസം കഴിഞ്ഞാലാണ് പ്രാബല്യത്തിൽ വരികയെന്ന് 'കുവൈത്ത് ടൈംസ്' റിപ്പോർട്ട് ചെയ്തു. സർക്കാർ വിസിറ്റ്, ബിസിനസ് വിസിറ്റ്, ഫാമിലി വിസിറ്റ്, വൈദ്യ ചികിൽസ വിസിറ്റ്, മൾടിപ്പിൾ എൻട്രി, ടൂറിസം വിസിറ്റ്, കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായുള്ള സന്ദർശനം, സാംസ്കാരിക സാമൂഹിക ഇവന്റുകൾക്കായുള്ള സന്ദർശനം എന്നിവക്കെല്ലാം ഫീസ് 10 ദീനാർ ആയി ഉയരുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം പുറത്തിറക്കിയ താമസ നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരമാണ് ഈ മാറ്റങ്ങൾ. ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 800 ദിനാറായി മന്ത്രാലയം സ്ഥിരീകരിച്ചു. മാതാപിതാക്കൾ അല്ലെങ്കിൽ സഹോദരങ്ങൾ പോലുള്ള അടുത്ത കുടുംബാംഗങ്ങൾ അല്ലാത്തവരെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള ഫീസ് പ്രതിവർഷം 300 ദിനാറായി ഉയർത്തി. പുതിയ നിയമങ്ങളിൽ പുതുക്കിയ ഫീസുകൾ, ആശ്രിതർക്കുള്ള പുതിയ വ്യവസ്ഥകൾ, വിസിറ്റ് വിസകൾ നീട്ടുന്നതിനും മാറ്റുന്നതിനുമുള്ള വിപുലമായ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു.
ടൂറിസം, കുടുംബ സന്ദർശനം, വർക്ക് എൻട്രി അല്ലെങ്കിൽ റെസിഡൻസി എൻട്രി എന്നിവയുൾപ്പെടെ എല്ലാ വിസിറ്റ് വിസകൾക്കും ഇനി മുതൽ 10 ദിനാർ ഫീസ് ഈടാക്കും. വിസിറ്റ് വിസകൾ ഇതേ കാലയളവിലേക്ക് ഒരിക്കൽ കൂടി പുതുക്കാനും ചില വ്യവസ്ഥകൾക്ക് വിധേയമായി റെസിഡൻസിയിലേക്ക് മാറ്റാനും പുതിയ നിയമങ്ങൾ അനുവദിക്കുന്നു.
നവജാത ശിശുക്കളുടെ റെസിഡൻസി സ്റ്റാമ്പിംഗ് പ്രോസസ്സ് ചെയ്യുന്നതിന് മുമ്പുണ്ടായിരുന്ന സമയപരിധി വർദ്ധിപ്പിച്ച് നാല് മാസം വരെ നൽകും.
താൽക്കാലിക റെസിഡൻസിയും യാത്രാ ഫീസുകളും
പുതിയ നിരക്ക് അടുത്തമാസം ആദ്യവാരം മുതൽ നിലവിൽ വരുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ