
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദര്‍ശക വിസയിലെത്തുന്ന വിദേശികൾക്ക് ഇനി റെഗുലർ റെസിഡൻസ് വിസയിലേക്ക് മാറാം. വിസ നിയമത്തില്‍ അഞ്ച് സുപ്രധാന ഭേദഗതികള്‍ വരുത്തിയിരിക്കുകയാണ്. വിസ മാറ്റത്തിന് അനുവദിക്കുന്ന അഞ്ച് പ്രത്യേക സാഹചര്യങ്ങൾ ആർട്ടിക്കിൾ 16-ൽ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഡയറക്ടർ ജനറലിന്‍റെ പ്രത്യേക അനുമതിയോടെയാണ് ഈ മാറ്റങ്ങൾ അനുവദിക്കുന്നത്.
സർക്കാർ വിസിറ്റ് വിസയുള്ളവർ: ഏതെങ്കിലും മന്ത്രാലയം, പൊതു അതോറിറ്റി അല്ലെങ്കിൽ സ്ഥാപനം എന്നിവയ്ക്കുവേണ്ടി സർക്കാർ വിസിറ്റ് വിസയിൽ കുവൈത്തിൽ പ്രവേശിക്കുന്ന വ്യക്തികൾക്ക് അവരുടെ വിസ റെസിഡൻസ് വിസയിലേക്ക് മാറ്റാം. ഇവർക്ക് യൂണിവേഴ്സിറ്റി ബിരുദമോ പ്രത്യേക സാങ്കേതിക യോഗ്യതയോ ഉണ്ടായിരിക്കണം. ഇതിന് റെസിഡൻസ് അഫയേഴ്‌സ് ഡയറക്ടർ ജനറലിന്‍റെ അംഗീകാരം ആവശ്യമാണ്.
ഗാർഹിക തൊഴിലാളികളും സമാന വിഭാഗക്കാരും: ഗാർഹിക തൊഴിലാളികൾക്കും സമാന റോളുകളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കും നിലവിലെ നിയമങ്ങൾക്കനുസരിച്ച് വിസിറ്റ് വിസ റെഗുലർ താമസാനുമതിയിലേക്ക് മാറ്റാം.
ഫാമിലി വിസിറ്റ് വിസ: മാതാപിതാക്കളുടെയോ മക്കളുടെയോ സ്പോൺസർഷിപ്പിൽ കുടുംബ സന്ദർശക വിസയിൽ എത്തുന്ന ബന്ധുക്കൾക്ക് കുടുംബ വിസയിലേക്കു മാറാം
വർക്ക് വിസക്കാർ: വർക്ക് വിസയിൽ കുവൈത്തിൽ പ്രവേശിക്കുകയും താമസാനുമതി നേടാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്ത ശേഷം, അടിയന്തര കാരണങ്ങളാൽ രാജ്യം വിടാൻ നിർബന്ധിതരായ വ്യക്തികൾക്ക്, ഒരു മാസത്തിൽ കൂടാത്ത കാലയളവിലാണ് രാജ്യം വിട്ടതെങ്കിൽ, തിരികെ പ്രവേശിച്ച ശേഷം വിസിറ്റ് വിസയെ റെസിഡന്‍സ് വിസയിലേക്ക് മാറ്റാം.
മറ്റ് അസാധാരണ സാഹചര്യങ്ങൾ: ഓരോ സാഹചര്യത്തിന്‍റെയും അടിസ്ഥാനത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഡയറക്ടർ ജനറലിന് സ്വന്തം വിവേചനാധികാരത്തിൽ കൂടുതൽ വിസ മാറ്റങ്ങൾ അംഗീകരിക്കാൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam