'ലൈസൻസ് കാലാവധി 6 മാസത്തിനുള്ളിൽ അവസാനിക്കുമോ?'; വ്യാജ സന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ്, അറിയിപ്പ് കുവൈത്തിൽ

Published : Apr 21, 2025, 04:39 PM IST
'ലൈസൻസ് കാലാവധി 6 മാസത്തിനുള്ളിൽ അവസാനിക്കുമോ?'; വ്യാജ സന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ്, അറിയിപ്പ് കുവൈത്തിൽ

Synopsis

കുവൈത്തി പൗരന്മാർക്ക് 15 വർഷവും വിദേശികൾക്ക് 5 വർഷവുമാണ് ഡ്രൈവിങ് ലൈസന്‍സ് കാലാവധി. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തിനുള്ളിൽ കാലഹരണപ്പെടുകയാണെങ്കിൽ, അഞ്ച് വർഷത്തെ സാധുത ലഭിക്കുന്നതിന് സഹേൽ ആപ്പ് വഴി ഇന്ന് തന്നെ പുതുക്കുക, നാളെ മുതൽ, ലൈസൻസ് കാലാവധി നിങ്ങളുടെ റെസിഡൻസി സ്റ്റാറ്റസിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും  അതിനാൽ ഇന്ന് തന്നെ നടപടിയെടുക്കുക എന്ന വ്യാജ സന്ദേശമാണ് ശനിയാഴ്ച വാട്സാപ്പ് വഴി പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.  

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കുവൈത്തി പൗരന്മാർക്ക് 15 വർഷവും വിദേശികൾക്ക് 5 വർഷവുമാണെന്ന് വ്യക്തമാക്കി അധികൃതര്‍. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, പ്രത്യേകിച്ച് വാട്ട്‌സാപ്പില്‍ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. 2025 മാർച്ച് 23-ന് പുതിയ നിയമങ്ങൾ നടപ്പാക്കിയതിന് ശേഷം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ കാലയളവിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also - രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾക്ക് അംഗീകാരം നൽകാനൊരുങ്ങി കുവൈത്ത്

കൂടാതെ, 2025 ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമം അനുസരിച്ച്, സാധുവായ ലൈസൻസില്ലാതെ വാഹനത്തിന് അനുയോജ്യമല്ലാത്ത ലൈസൻസുമായി അല്ലെങ്കിൽ റദ്ദാക്കിയതോ സസ്പെൻഡ് ചെയ്തതോ ആയ ലൈസൻസുമായി ഒരു മോട്ടോർ വാഹനം ഓടിക്കുന്നത് 75 കുവൈത്തി ദിനാര്‍ പിഴ ഈടാക്കും. കോടതിയിൽ ഹാജരാക്കുമ്പോൾ, നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദിനാര്‍ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാനോ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ, വിശ്വാസവഞ്ചന നടത്തിയതിന് കേസെടുത്ത് കുവൈത്ത് പൊലീസ്
കുവൈത്ത് പ്രവാസികൾക്കിനി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാം