
കുവൈത്ത് സിറ്റി: വിവിധ നിക്ഷേപകർ സമർപ്പിച്ച രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പഠിക്കുന്നു. ഒരു കമ്പനി വിഐപികൾക്കായുള്ള ആഢംബര യാത്രകൾ ലക്ഷ്യമിട്ട് ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തും.
രണ്ടാമത്തെ കമ്പനി സമ്പന്നരും ബിസിനസ് ഉടമകളും ഉൾപ്പെടെയുള്ള ഇക്കോണമി ക്ലാസ് സ്വകാര്യ ജെറ്റ് ഉപഭോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇരു കമ്പനികളും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
വാണിജ്യപരമായ വിമാനങ്ങൾക്ക് പുറമെ, സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ച് പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള അനുമതി ഇരു കമ്പനികൾക്കും സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. ഈ അംഗീകാരത്തിന് ശേഷം, അപേക്ഷ സമർപ്പിച്ച ഇരു കമ്പനികളുടെയും ഫയലുകൾ സ്ഥാപിക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങൾ പഠിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ