കൊടും ചൂട്, വെന്തുരുകി കുവൈത്ത്, താപനില 50 ഡിഗ്രിയിൽ, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

Published : May 23, 2025, 08:56 PM IST
കൊടും ചൂട്, വെന്തുരുകി കുവൈത്ത്, താപനില 50 ഡിഗ്രിയിൽ, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

Synopsis

ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

കുവൈത്ത് സിറ്റി: കുവൈത്തിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം. ചൂട് മൂലമുള്ള ശാരീരിക ആയാസം, സൂര്യാഘാതം എന്നിവയിൽ ശ്രദ്ധ വേണം. ചില കാലാവസ്ഥാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകട സാധ്യതകൾ തടയുന്നതിന് പൊതുജന അവബോധം വർധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്ന താപനിലയിലെ ഗണ്യമായ വർധനയിൽ ജാഗ്രത വേണം.

താപനില വർധിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഹീറ്റ് സ്ട്രെസ് എന്നും, ദ്രാവകങ്ങളുടെയും ലവണങ്ങളുടെയും നഷ്ടം മൂലം ഇത് പൊതുവായ ക്ഷീണവും തലകറക്കവുമായി പ്രകടമാകുന്നു എന്നും മന്ത്രാലയം വിശദീകരിച്ചു. ശരീര താപനിലയിൽ പെട്ടെന്നുണ്ടാകുന്ന വർധന മൂലമുണ്ടാകുന്ന ഒരു അടിയന്തര സാഹചര്യമാണ് സൂര്യാഘാതം എന്നും ഇത് ബോധക്ഷയത്തിലേക്ക് നയിച്ചേക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ദ്രാവകങ്ങൾ കുറയുമ്പോൾ നിർജ്ജലീകരണം തലവേദന, ക്ഷീണം, വരണ്ട തൊണ്ട എന്നിവയ്ക്കും കാരണമാകുമെന്നും പ്രത്യേകിച്ച് പ്രായമായവരിലും രോഗികളിലും രക്തസമ്മർദ്ദത്തിൽ പെട്ടെന്ന് കുറവുണ്ടാകുന്നതിനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും ചൂട് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് ചിലരിൽ ക്ഷീണവും അലസതയും അനുഭവപ്പെടുന്നത് അമിതമായ ചൂട്, നിർജ്ജലീകരണം, ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളിലെ അസന്തുലിതാവസ്ഥ എന്നിവയുടെ നേരിട്ടുള്ള ഫലമായിരിക്കാമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

അമിതമായ വിയർപ്പ് വഴി ദ്രാവക നഷ്ടം മൂലം അവയവങ്ങളിലേക്ക് ഒഴുകുന്ന രക്തത്തിന്റെ അളവ് കുറയുന്നതിനാൽ ഇത് പേശികളുടെയും തലച്ചോറിന്റെയും പെർഫ്യൂഷൻ കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് ബലഹീനതയ്ക്കും മാനസികവും ശാരീരികവുമായ ക്ഷീണത്തിനും കാരണമാകുന്നു. ശരിയായ പ്രതിരോധത്തിലൂടെയും ജലാംശം നിലനിർത്തുന്നതിലൂടെയും ഈ അവസ്ഥകൾ ഒഴിവാക്കാനാകും. പ്രതിദിനം ഏകദേശം 2.5 ലിറ്റർ മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാൻ മുതിർന്നവരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.  രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും പറയുന്നു.

വിയർപ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നതും ചൂട് നിലനിർത്തൽ കുറയ്ക്കുന്നതുമായ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കേണ്ടതിന്റെ പ്രാധാന്യവും കൂടാതെ പുറത്തുപോകുമ്പോൾ തൊപ്പികളോ കുടകളോ ഉപയോഗിക്കാനും കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ ഉത്തേജക പാനീയങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയത്തിന്റെ നിർദേശത്തിൽപെടുന്നു. അതുപോലെ തന്നെ ശരീരത്തിലെ ദ്രാവകത്തിന്റെയും ഉപ്പിന്റെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന ഉപ്പിട്ട ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ