കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ച 10 പേരുടെ അവയവങ്ങൾ ദാനം ചെയ്തു

Published : Sep 04, 2025, 02:56 PM IST
world organ donation day

Synopsis

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരിൽ 10 പേരുടെ കുടുംബങ്ങൾ അവയവദാനത്തിന് സമ്മതിച്ചു. അവരുടെ അവയവങ്ങൾ മറ്റ് രോഗികൾക്ക് മാറ്റിവെച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്തു. വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അവയവങ്ങൾ നിരവധി രോഗികളുടെ ജീവൻ രക്ഷിച്ചതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഇരകളുടെ കുടുംബങ്ങളുടെ അംഗീകാരത്തോടെയാണ് കുവൈത്തിൽ അവയവദാനം നടന്നത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരിൽ 10 പേരുടെ കുടുംബങ്ങൾ അവയവദാനത്തിന് സമ്മതിച്ചു. അവരുടെ അവയവങ്ങൾ മറ്റ് രോഗികൾക്ക് മാറ്റിവെച്ചിട്ടുണ്ടെന്ന് കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാനും പ്രശസ്ത സർജനും ആയ ഡോ. മുസ്തഫ അൽ മൗസവി കെടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 20 വൃക്കകൾ ,3 ഹൃദയങ്ങൾ, 4 കരൾ, 2 ശ്വാസകോശങ്ങൾ (ഒന്നിന് മാത്രമേ പ്രവർത്തനക്ഷമത ഉണ്ടായിരുന്നുള്ളു) എന്നിവയാണ് സ്വീകരിച്ചത്. 

ഹൃദയവും വൃക്കയും കുവൈത്തിൽ തന്നെയും, കരൾ മാറ്റിവെക്കൽ ചികിത്സ താൽക്കാലികമായി നിർത്തിവെച്ചതിനാൽ അബുദാബിയിലേക്ക് അയച്ചും ചികിത്സ നടന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മൂന്നു കുവൈത്തി രോഗികൾക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് കാർഡിയാക് സർജൻ ഡോ. ബദർ അൽ അയ്യദ് അറിയിച്ചു. ഒരു ദാരുണ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ എടുത്ത ധീരമായ തീരുമാനമാണ് ഇന്ന് മറ്റൊരുപാട് രോഗികൾക്ക് പുതിയ ജീവൻ നൽകിയത്. കുവൈത്തിലെ ആരോഗ്യ രംഗത്ത് ഇത് വലിയ മാനുഷിക സന്ദേശമായി മാറിയിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി