അതിർത്തി വഴിയെത്തിയ വാഹനത്തിൽ പരിശോധന, കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം, പിടികൂടിയത് നാല് പിസ്റ്റളുകളും 1500 റൗണ്ട് വെടിയുണ്ടകളും

Published : Sep 04, 2025, 01:23 PM IST
qatar customs

Synopsis

അതിർത്തിയിലെത്തിയ വാഹനം പരിശോധിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദോഹ: അബൂ സംറ അതിർത്തിയിലൂടെ രാജ്യത്തേക്ക് തോക്കുകളും വെടിയുണ്ടകളും കടത്താനുള്ള ശ്രമം തടഞ്ഞ് ഖത്തറിലെ ജനറൽ കസ്റ്റംസ് അതോറിറ്റി. സൗദിയിൽ നിന്ന് അബൂ സംറ അതിർത്തി വഴിയെത്തിയ വാഹനത്തിൽ നിന്നാണ് നാല് പിസ്റ്റളുകളും 1500 റൗണ്ട് വെടിയുണ്ടകളും മൂന്ന് തോക്കുകളും പിടികൂടിയത്.

അതിർത്തിയിലെത്തിയ വാഹനം പരിശോധിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് വാഹനത്തിന്‍റെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിൽ പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് തോക്കുകൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം, വാഹനത്തിലുണ്ടായിരുന്നവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ