
കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പള വിതരണം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സെൻട്രൽ ബാങ്കുമായും കുവൈത്തിലെ പ്രാദേശിക ബാങ്കുകളുമായും ചേർന്ന് ഒരു ഓട്ടോമേറ്റഡ് ലിങ്ക് സ്ഥാപിക്കാൻ മാൻപവർ അതോറിറ്റി പദ്ധതിയിടുന്നതായി ആക്ടിംഗ് ഡയറക്ടർ ജനറൽ റബാബ് അൽ-ഒസൈമി അറിയിച്ചു. തൊഴിലാളികളുടെ വേതനം ബാങ്ക് വഴി കൈമാറുന്നത് തങ്ങൾ വർഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അൽ-ഒസൈമി വിശദീകരിച്ചു.
പേ റോൾ സംവിധാനം പല ഘട്ടങ്ങളിലായി വികസിപ്പിച്ചെടുത്തു. ശമ്പള വിതരണ നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ അതോറിറ്റി നിലവിൽ നടപടിയെടുക്കുന്നുണ്ട്. കൂടാതെ, കൃത്യസമയത്തുള്ള ശമ്പള വിതരണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി തൊഴിലുടമകൾക്കായുള്ള അതോറിറ്റിയുടെ ചില ഓട്ടോമേറ്റഡ് സേവനങ്ങൾ ഇപ്പോൾ ശമ്പള വിതരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സേവനങ്ങളിൽ വർക്ക് പെർമിറ്റുകൾ നൽകുന്നത്, തൊഴിലാളികളുടെ ആവശ്യകത വിലയിരുത്തുന്നത്, ടെൻഡർ സർട്ടിഫിക്കറ്റുകൾ നൽകുന്നത് എന്നിവയും ഉൾപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ