ബലിപെരുന്നാൾ മുന്നൊരുക്കങ്ങൾ; കുവൈത്ത് വിപണിയിൽ പരിശോധന കർശനമാക്കാൻ വാണിജ്യ മന്ത്രാലയം, വിലക്കയറ്റം തടയാൻ കർശന നടപടി

Published : May 09, 2026, 05:23 PM IST
market inspections

Synopsis

വരാനിരിക്കുന്ന ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്തിലെ വിപണികളിൽ അനാവശ്യ വിലക്കയറ്റം തടയുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം നടപടികൾ ശക്തമാക്കി. സൂപ്പർ മാർക്കറ്റുകൾ, വസ്ത്രശാലകൾ, സലൂണുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനകൾ നടത്താനും വിലനിലവാരം നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചു.  

കുവൈത്ത് സിറ്റി: വരാനിരിക്കുന്ന ബലിപെരുന്നാളിന് മുന്നോടിയായി കുവൈത്തിലെ പ്രാദേശിക വിപണികളിൽ സുഗമമായ ഇടപാടുകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം നടപടികൾ ഊർജ്ജിതമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിൽ വിവിധ ഗവർണറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആഘോഷ വേളകളിൽ വിപണിയിൽ അനാവശ്യമായ വിലക്കയറ്റം ഉണ്ടാകുന്നത് തടയുകയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം.

വരും ആഴ്ചകളിൽ വിപണിയിൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വ്യാപകമായ ഫീൽഡ് പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, വനിതാ സലൂണുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും പരിശോധന നടക്കുക. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം അനാവശ്യമായ വില വർദ്ധനവ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

വിപണിയിലെ ദൈനംദിന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവർ വിപണിയിലെ വിലനിലവാരത്തെക്കുറിച്ച് സമയാസമയങ്ങളിൽ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന തരം നീക്കങ്ങൾ ഉണ്ടായാൽ ഉടനടി ഇടപെടാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആഘോഷനാളുകൾ അവസാനിക്കുന്നത് വരെ വിപണിയിൽ കനത്ത ജാഗ്രത തുടരുമെന്നും വിപണിയിലെ സ്ഥിരത ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിൽ ഗോഡൗണിന് മുകളിൽ ഉയർന്നുപൊങ്ങി കനത്ത പുക; സംഘർഷഭീതിക്കിടെ പരിഭ്രാന്തി, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് അധികൃതർ
ബാച്ചിലർമാരെ താമസിപ്പിച്ച അഞ്ച് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ, കർശന നടപടിയുമായി മുൻസിപ്പാലിറ്റി