സ്വകാര്യ ഫാർമസികൾക്ക് പുതിയ ലൈസൻസിംഗ് ചട്ടങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

Published : Aug 13, 2026, 05:05 PM IST
Kuwait

Synopsis

കുവൈത്തിലെ സ്വകാര്യ ഫാർമസികളുടെ ലൈസൻസിംഗ്, മരുന്ന് വിതരണം, ഹോം ഡെലിവറി എന്നിവ സംബന്ധിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സമഗ്രമായ നിയമാവലി ഫാർമസികളുടെ പ്രവർത്തനം, ലൈസൻസ് കാലാവധി, ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു.

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസിംഗ്, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിതരണം എന്നിവ സംബന്ധിച്ച് പുതിയ ചട്ടങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.

സ്വകാര്യ ഫാർമസികളുടെ ലൈസൻസിംഗ്, പ്രവർത്തനം, മരുന്നുകളുടെ സൂക്ഷിപ്പ്, വിതരണം, ഡോർ-സ്റ്റെപ്പ് ഡെലിവറി എന്നിവയ്ക്കു പുറമെ ഫാർമസി ജീവനക്കാരുടെ തൊഴിൽപരവും മേൽനോട്ടപരവുമായ ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന സമഗ്രമായ നിയമാവലിയാണ് പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുവൈത്തി ഫാർമസിസ്റ്റുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് ഫാർമസി ലൈസൻസ് നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്വകാര്യ ഫാർമസി ലൈസൻസിന്‍റെ കാലാവധി നാല് വർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ, ഫാർമസിയുടെ സ്ഥാനം അല്ലെങ്കിൽ വിസ്തീർണം മാറ്റൽ, പുതിയ ഗോഡൗണുകൾ കൂട്ടിച്ചേർക്കൽ, താൽക്കാലികമോ ശാശ്വതമോ ആയ അടച്ചു പൂട്ടൽ, പുനരാരംഭിക്കൽ, ഇവയ്ക്ക് ആവശ്യമായ പരിശോധനകളും യോഗ്യതകളും അംഗീകാരങ്ങളും എന്നിവ സംബന്ധിച്ച വിവരങ്ങളും ഉത്തരവിൽ വിശദീകരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ: സമ്മാനം നേടി മൂന്ന് വനിതകൾ
കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന്, മദ്യക്കേസുകളിൽ 29 പേർ പിടിയിൽ; 108 പേരെ നാടുകടത്തൽ വിഭാഗത്തിന് കൈമാറി