കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന്, മദ്യക്കേസുകളിൽ 29 പേർ പിടിയിൽ; 108 പേരെ നാടുകടത്തൽ വിഭാഗത്തിന് കൈമാറി

Published : Aug 13, 2026, 04:42 PM IST
Kuwait

Synopsis

കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന്, മദ്യക്കേസുകളിൽ 29 പേർ പിടിയിൽ. ഇതേ കാലയളവിൽ സിവിൽ, ക്രിമിനൽ കേസുകളിൽ തിരയപ്പെട്ടിരുന്ന 129 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന്, മദ്യക്കേസുകളിൽ 29 പേർ പിടിയിൽ. ഓഗസ്റ്റ് 2 മുതൽ 9 വരെയുള്ള ഒരാഴ്ചയ്ക്കിടെയാണ് മയക്കുമരുന്ന്, മദ്യവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതേ കാലയളവിൽ സിവിൽ, ക്രിമിനൽ കേസുകളിൽ തിരയപ്പെട്ടിരുന്ന 129 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. റെസിഡൻസി നിയമലംഘനം നടത്തിയ 108 പേരെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ വിഭാഗത്തിന് കൈമാറി. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 1,119 ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 141 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഓഗസ്റ്റ് 2 മുതൽ 9 വരെ വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 30,245 നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴവെള്ളപ്പാച്ചിലിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമം; ഡ്രൈവറെ പിടികൂടി സൗദി പൊലീസ്
എമിറേറ്റ്സ് ഡ്രോ – സമ്മാനം നേടി മൂന്ന് വനിതകൾ