ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്

Published : Mar 10, 2025, 05:02 PM IST
ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്

Synopsis

സന്ദർശകർ കുവൈത്തിൽ എത്തുന്നതിനു മുമ്പ് വിസയ്ക്ക് അപേക്ഷിക്കുകയും ഇവ നേടുകയും ചെയ്യണം. 

കുവൈറ്റ് സിറ്റി: ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്. നിശ്ചിത ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടൂറിസ്റ്റ് ട്രാൻസിറ്റ് വിസകൾ നൽകുന്നതിലേക്ക് കുവൈത്ത് നീങ്ങുന്നതായി ബന്ധപ്പെട്ട സ്രോതസ്സുകൾ വെളിപ്പെടുത്തി. 'ഖലീജി സെയ്ൻ 26' ചാമ്പ്യൻഷിപ്പിന്‍റെ അഭൂതപൂർവമായ വിജയത്തിനും കുവൈത്തിലെ ടൂറിസത്തിൽ അത് ചെലുത്തിയ നല്ല സ്വാധീനത്തിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയുടെ പ്രാധാന്യത്തിനും ശേഷമാണ് ഈ നീക്കം.

യാത്ര തുടരുന്നതിന് മുമ്പ് നിശ്ചിത ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ടൂറിസ്റ്റ് ട്രാൻസിറ്റ് വിസകൾ നൽകുന്നതെന്നാണ് വിവരം. ഈ വിസകൾ കുവൈത്തിന്‍റെ ദേശീയ വിമാനക്കമ്പനികൾ വഴി മാത്രമേ ഏകോപിപ്പിക്കുകയുള്ളൂവെന്നും സന്ദർശകർ കുവൈത്തിൽ എത്തുന്നതിനു മുമ്പ് വിസയ്ക്ക് അപേക്ഷിക്കുകയും നേടുകയും ചെയ്യണമെന്നും വൃത്തങ്ങൾ വിശദീകരിച്ചു. ഈ വിസകൾ പുതുക്കാൻ കഴിയില്ല. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലുള്ള ആഗോള ട്രാൻസിറ്റ് വിമാനങ്ങളുടെ പ്രധാന കേന്ദ്രമായ കുവൈറ്റിന്, പ്രത്യേകിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 2 തുറന്നതിന് ശേഷം രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിൽ കടന്നുപോകുന്ന ധാരാളം യാത്രക്കാരിൽ നിന്ന് പ്രയോജനം ലഭിക്കും.

Read Also -  സലാലയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി ബജറ്റ് എയർലൈൻ ഫ്ലൈഡീൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി ഭാരതീയ സമ്മാൻ 2027; സൗദി അറേബ്യയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു
വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ