കൊവിഡ് സുരക്ഷാ ലംഘനം; കുവൈത്തില്‍ 14 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

By Web TeamFirst Published Aug 17, 2020, 2:40 PM IST
Highlights

280 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 128 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടികള്‍. 

കുവൈത്ത് സിറ്റി: കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ജൂലൈ മാസത്തില്‍ 14 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ അഹ്‍മദി ബ്രാഞ്ച് ഡയറക്ടര്‍ സൌദ് അല്‍ ദബ്ബൂസ് ഞായറാഴ്‍ച പുറത്തിറക്കിയ പത്രിക്കുറിപ്പിലാണ് സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിച്ചത്.

280 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 128 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടികള്‍. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന നിരവധി വാഹനങ്ങള്‍ മോണിട്ടറിങ് സംഘം നീക്കം ചെയ്തതായും അധികൃതര്‍ അറിയിച്ചു.

click me!