കുവൈത്ത് ദേശീയദിനാഘോഷം: വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗം മൂലമുള്ള അപകടങ്ങളിൽ 98% കുറവ്

Published : Feb 27, 2025, 12:19 PM IST
കുവൈത്ത് ദേശീയദിനാഘോഷം: വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗം മൂലമുള്ള അപകടങ്ങളിൽ 98% കുറവ്

Synopsis

കഴിഞ്ഞ വർഷം നൂറിൽ പരം ആളുകൾക്കാണ് വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗം മൂലം അപകടങ്ങൾ ഉണ്ടായത്.

കുവൈത്ത് സിറ്റി : ആഘോഷങ്ങൾ ഗംഭീരമായും പരിഷ്കൃതമായും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണത്തെ പ്രശംസിച്ച്‌  ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ. വാട്ടർ ബലൂണിന്റെയും വാട്ടർ ഗണ്ണിന്റെയും ദുരുപയോഗത്തിന്റെ  30 റിപ്പോർട്ടുകൾ മാത്രമാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റിപ്പോർട്ടുകളുടെ എണ്ണത്തിൽ 98 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം നൂറിൽ പരം ആളുകൾക്കാണ് വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗം മൂലം അപകടങ്ങൾ ഉണ്ടായത്. നിരവധി പേരുടെ കണ്ണുകൾക്ക് പരിക്ക് പറ്റുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ഗതാഗത നിയമലംഘനങ്ങളിൽ നിന്നും പ്രതികൂല പ്രതിഭാസങ്ങളിൽ നിന്നും മാറി ദേശീയദിനാഘോഷം  എങ്ങനെ സാംസ്കാരികമായി ഏറ്റവും ഉയർന്ന നിലയിൽ ആഘോഷിക്കേണ്ടതാണെന്നുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പുകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസരിച്ച് പ്രവർത്തിച്ച എല്ലാ പൗരന്മാരുടെയും പ്രവാസികളുടെയും പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.

read more: സൗദി അറേബ്യയിൽ ശീതക്കാറ്റ് ശക്തം, താപനില പൂജ്യത്തിനും താഴെ, തണുത്തുറഞ്ഞ് നീരുറവകൾ

വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗത്തെക്കുറിച്ചുള്ള  30 ഓളം റിപ്പോർട്ടുകൾ ലഭിച്ചു. കൂടാതെ രണ്ട് വാഹന അപകടങ്ങളുടെയും 4 ചെറിയ അപകടങ്ങളുടെയും റിപ്പോർട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 98 ശതമാനത്തിന്റെ കുറവാണ്. നിയമലംഘനം നടത്തിയവരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട