കുവൈത്തിൽ ഈ തസ്തികയിലേക്ക് ഇനി ഡിഗ്രി നിര്‍ബന്ധം; വര്‍ക്ക് പെര്‍മിറ്റ് പുതുക്കില്ല

Published : Dec 19, 2018, 12:49 AM IST
കുവൈത്തിൽ ഈ തസ്തികയിലേക്ക് ഇനി ഡിഗ്രി നിര്‍ബന്ധം;  വര്‍ക്ക് പെര്‍മിറ്റ് പുതുക്കില്ല

Synopsis

അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാൽ 2011 ജനുവരിക്ക് മുമ്പ് ഇത്തരം തസ്​തികകളിൽ നിയമിതരായവർക്ക് വർക്ക് പെർമിറ്റ് പുതുക്കികൊടുക്കും.

കുവൈത്ത്: കുവൈത്തിൽ മാനേജർ തസ്തിക മുതൽ മുകളിലോട്ടുള്ള ഉന്നത മുകളിലേക്കുള്ള ഡിഗ്രി വിദ്യാഭ്യാസം നിർബന്ധമാക്കി. അല്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ ഉന്നത തസ്​തികകളിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതിനാണ് മാൻ പവർ അതോറിറ്റി പുതിയ നിബന്ധന വെച്ചത്. 

അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാൽ 2011 ജനുവരിക്ക് മുമ്പ് ഇത്തരം തസ്​തികകളിൽ നിയമിതരായവർക്ക് വർക്ക് പെർമിറ്റ് പുതുക്കികൊടുക്കും. അതേ സമയം അതിന്​ ശേഷമുള്ളവർക്ക്​ ആ തസ്​തികയിൽ ജോലി ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന്​ തെളിയിക്കേണ്ടി വരും. ഇതിനായി ഒറിജിനൽ ബിരുദ സർട്ടിഫക്കറ്റ് ഹാജരാക്കണം. 

അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോഗ്യരായ വിദേശികളെ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും സർട്ടിഫിക്കറ്റ് പരിശോധന നടത്തിവരുകയാണ്. 

പരിശോധനയിൽ യോഗ്യത തെളിയിക്കാൻ സാധിക്കാതിരുന്നവരെ നേരത്തെ ചെയ്തിരുന്ന തസ്​തികളിൽനിന്ന്​ പി.ആർ ഓഫിസർ പോലുള്ള ജോലികളിലേക്ക് മാറ്റുകയായിരുന്നു. തസ്​തികയിൽ മാറ്റം വരുത്തിയതോടെ നിരവധി വിദേശികൾ ജോലി ഉപേക്ഷിച്ച് നാടുവിടുകയും ചെയ്​തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു