
കുവൈത്ത് സിറ്റി : വിയന്നയിൽ നടക്കുന്ന ഒപെകിന്റെ 9-ാമത് അന്താരാഷ്ട്ര സെമിനാറിൽ കുവൈത്ത് എണ്ണ മന്ത്രി താരിഖ് സുലൈമാൻ അൽ-റൂമിയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും തമ്മിൽ ഉന്നതതല ചർച്ച നടന്നു. ഇന്ത്യ-കുവൈത്ത് ഊർജ മേഖലയിൽ തമ്മിലുള്ള സഹകരണ ബന്ധം കൂടുതൽ ശക്തമാക്കാനാണ് ചർച്ചയിലെ മുഖ്യവിഷയം.
ഇന്ത്യയ്ക്കുള്ള പ്രധാന ഊർജ പങ്കാളികളിൽ കുവൈത്ത് മുന്നിട്ടുനിൽക്കുന്നു. ഇന്ത്യയുടെ ആറാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരാണ് കുവൈത്ത്. എൽപിജി വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്തും ഹൈഡ്രോക്കാർബൺ വ്യാപാര പങ്കാളികളിൽ എട്ടാം സ്ഥാനത്തുമാണ് കുവൈത്ത്. ഇരു രാജ്യങ്ങളും പരസ്പരപരമായി ഗുണനിലവാരമുള്ള ഊർജ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ചർച്ചകൾ നടത്തിയതായി മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷയും ഭാവിയിലെ സഹകരണ പദ്ധതികളുമാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam