
കുവൈത്ത് സിറ്റി: കുവൈത്തിലെ അപ്പാർട്ട്മെന്റിനുള്ളിൽ നടന്ന വഴക്ക് അന്വേഷിക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത് 20 കുപ്പി വിദേശ മദ്യം. സംഭവത്തിൽ ഒരു ജിസിസി പൗരനടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അപ്പാർട്ട്മെന്റിനുള്ളിൽ വഴക്ക് നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ലഹരിയിലായിരുന്ന ഒരു ജിസിസി പൗരനെയും മറ്റ് ചില വ്യക്തികളെയും കണ്ടെത്തുകയായിരുന്നു.
തുടർന്ന് പബ്ലിക് പ്രൊസിക്യൂഷന്‍റെ അനുമതിയോടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 20 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തത്. മദ്യശേഖരം പൊലീസ് പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam