കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ; മനുഷ്യക്കടത്ത് സംശയം, അന്വേഷണം ശക്തമാക്കി അധികൃതർ

Published : Apr 23, 2026, 03:18 PM IST
 worker gathering

Synopsis

കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ പരാതിയെ തുടർന്ന് അധികൃതർ നടപടി സ്വീകരിച്ചു. മനുഷ്യക്കടത്ത് സംശയത്തെ തുടർന്ന് അന്വേഷണം ശക്തമാക്കി അധികൃതർ.  ഡെലിവറി മേഖലയിൽ മനുഷ്യക്കടത്തിന്റെ സാധ്യതകൾ ഉള്ളതായി സൂചന ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സംഘം ചേർന്നതായി ലഭിച്ച പരാതിയെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അടിയന്തര നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉദ്യോഗസ്ഥർ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. ഇതിൽ നിരവധി നിയമലംഘനങ്ങളും തൊഴിലാളികളുടെ ചൂഷണവുമായി ബന്ധപ്പെട്ട സംശയങ്ങളും കണ്ടെത്തിയതായും, പ്രത്യേകിച്ച് ഡെലിവറി മേഖലയിൽ മനുഷ്യക്കടത്തിന്റെ സാധ്യതകൾ ഉള്ളതായി സൂചന ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും, അവരെ സുരക്ഷിതമായ ഷെൽട്ടറുകളിൽ പാർപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൂടുതൽ നിയമനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിന് കൈമാറിയതായും അതോറിറ്റി അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തെ നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് തുടർന്നും നിരീക്ഷണം ശക്തമാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഒട്ടക ഫാമിൽ മോഷണശ്രമം; സ്വദേശി യുവാവിന്‍റെ ഇടപെടലിൽ പ്രതികൾ പിടിയിൽ
കുവൈത്ത് അമീറിന് ഇന്ത്യയുടെ പുതിയ അംബാസഡർ ക്രെഡൻഷ്യൽസ് സമർപ്പിച്ചു