
കുവൈത്ത് സിറ്റി: സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക തയ്യാറാക്കി കുവൈത്ത് പബ്ലിക് വര്‍ക്സ് മന്ത്രാലയം. റോഡ്സ് ആന്റ് ലാന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയിലെയും പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തിലെയും ആകെ ജീവനക്കാരില്‍ 33 ശതമാനം പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.
ആദ്യഘട്ട സ്വദേശിവത്കരണത്തിലും 33 ശതമാനം പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ അടക്കമുള്ള ചില വിഭാഗങ്ങളെ ഒഴിവാക്കിയുള്ള പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇക്കൂട്ടരെ ഒഴിവാക്കുന്നത് അടുത്ത ഘട്ടത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മന്ത്രലായത്തിലെ 140 മുതല്‍ 160 വരെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിരിച്ചുവിടല്‍ തീരുമാനത്തിന് അംഗീകാരം ലഭിച്ച ശേഷം നവംബര്‍ ഒന്നു മുതല്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കും. അടുത്ത വര്‍ഷം ഫ്രെബ്രുവരി വരെ സമയം നല്‍കിയ ശേഷമായിരിക്കും ഒഴിവാക്കുകയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam