
കുവൈത്ത് സിറ്റി: വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം 18 വയസ്സായി ഉയർത്താൻ കുവൈത്ത്. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയമനിർമ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പർ 51/1984-ലെ ആർട്ടിക്കിൾ 26-ൻ്റെയും ആർട്ടിക്കിൾ 15-ൻ്റെയും ഭേദഗതി സർക്കാർ പൂർത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസർ അൽ-സുമൈത് വെളിപ്പെടുത്തി.
ഈ ഭേദഗതികൾ കുവൈത്തിൻ്റെ അന്താരാഷ്ട്ര ബാധ്യതകൾ, പ്രത്യേകിച്ച് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ, സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ എന്നിവയ്ക്ക് അനുസൃതമാണെന്ന് അൽ സുമൈത്ത് പറഞ്ഞു. 2024-ൽ 1,145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം വെളിപ്പെടുത്തി. 1,079 പെൺകുട്ടികളും 66 ആൺകുട്ടികളുമാണ് ഇത്തരത്തിൽ പ്രായപൂർത്തിയാകും മുമ്പ് വിവാഹിതരായത്.
Read Also - പ്രവാസികൾക്ക് പ്രിയപ്പെട്ട കുവൈത്ത്; ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാരെന്ന് കണക്കുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ