
കുവൈത്ത് സിറ്റി: സൗദി അരാംകോയുടെ രണ്ട് എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവജാഗ്രത. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും എണ്ണ ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അല്ഡ റൗദാന്റെ നിര്‍ദേശപ്രകാരമാണിത്.
തങ്ങളുടെ കപ്പലുകളുടെയും തുറമുറങ്ങളുടെയും മറ്റ് സംവിധാനങ്ങളുടെയുമൊക്കെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സെപ്തംബര്‍ 14ന് സൗദി അരാംകോയുടെ രണ്ട് എണ്ണ സംസ്കരണ പ്ലാന്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം കുവൈത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനിടെ ജ്യ തലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വന്‍ സന്നാഹത്തോടെയുള്ള സുരക്ഷയാണ് ഒരുക്കിയിരുന്നത്. സദാ ജാഗ്രത പുലര്‍ത്താനും രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും വിദേശകാര്യ മന്ത്രി, കുവൈത്ത് സായുധ സേനയ്ക്ക് നിര്‍ദേശം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam