
കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് 1,179 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഈ അപകടങ്ങളിൽ 180 പേർക്ക് പരിക്കേറ്റു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. വിവിധ ഗവർണറേറ്റുകളിൽ നിന്നായി 31,395 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് ഫർവാനിയയിലാണ് (6,472). തൊട്ടുപിന്നിൽ തലസ്ഥാന ഗവർണറേറ്റ് (5,286), അഹമദി (5,022), ജഹ്‌റ (4,719), ഹവല്ലി (2,317), മുബാറക്ക് അൽ-കബീർ (2,111) എന്നിവയാണ്.
ലൈസൻസില്ലാതെ വാഹനമോടിച്ച 79 പ്രായപൂർത്തിയാകാത്തവരെ പിടികൂടി. ഇതിൽ 60 പേരും ജഹ്‌റ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഈ കാലയളവിൽ ട്രാഫിക് സ്റ്റേഷനുകളിൽ 65 പേരെ കസ്റ്റഡിയിലെടുത്തു, ഇതിൽ 40 പേരും ജഹ്‌റയിൽ നിന്നാണ്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ 29 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തു. അന്വേഷണങ്ങൾക്കായി 66 പിടികിട്ടാപ്പുള്ളികൾ, തിരിച്ചറിയൽ രേഖകളില്ലാത്ത 36 പേർ, മോഷണക്കേസിലെ രണ്ട് പ്രതികൾ, താമസരേഖകൾക്ക് കാലാവധി കഴിഞ്ഞ 126 വിദേശികൾ, രണ്ട് വഴിയോര കച്ചവടക്കാർ, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ, അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരാൾ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ