ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു, കർശന പരിശോധനയിൽ പിടിവീണു, ഫാർമസികൾക്ക് പൂട്ടിട്ട് കുവൈത്ത്

Published : Feb 22, 2026, 04:57 PM IST
kuwait

Synopsis

ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്ന ഫാർമസികൾക്ക് പൂട്ടിട്ട് കുവൈത്ത്. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന കാമ്പയിനൊടുവിലാണ് ഈ കർശന നടപടി.

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന കാമ്പയിനൊടുവിലാണ് ഈ കർശന നടപടി.

ഫാർമസികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഇത്തരമൊരു നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടായിട്ടും അത് അവഗണിച്ച് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചതാണ് അധികൃതരെ നടപടിക്ക് പ്രേരിപ്പിച്ചത്. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ സംരക്ഷണത്തിനുമായി വാണിജ്യ മന്ത്രാലയം നടത്തിവരുന്ന നിരന്തരമായ വിപണി നിരീക്ഷണത്തിന്റെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. വരുംദിവസങ്ങളിലും സമാനമായ നിയമലംഘനങ്ങൾ തടയുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്നുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കാനുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാണിജ്യ നിയമലംഘകർക്കെതിരെ കർശന നടപടി, കുവൈത്തിൽ കഴിഞ്ഞ വ‍ർഷം പൂട്ടിച്ചത് 283 സ്ഥാപനങ്ങൾ
പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി