വെന്തുരുകി കുവൈത്ത്; താപനില 50 കടന്നു

By Web TeamFirst Published Jun 26, 2019, 11:36 PM IST
Highlights

സൂര്യകിരണങ്ങൾ വെള്ളക്കുപ്പികളിൽ പതിക്കുന്നത് തീപിടുത്തത്തിന് സാധ്യതയുള്ളതിനാലാണ് പുതിയ നിർദ്ദേശം

കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വെന്തുകുകുകയാണ് കുവൈത്ത്. താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിൽക്കുന്നതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് കർശന നിർദ്ദേശം നൽകി.

ജൂൺ അവസാനമായതോടെ ഉരുകിയൊലിക്കുകയാണ് കുവൈത്ത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 51 ഡിഗ്രി സെൽഷ്യസാണ്. കൂടാത നിർജലീകരണവും അനുഭവപ്പെട്ടു. ഇതോടെയാണ് നേരിട്ട് സൂര്യപ്രകാശം ഏൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന കർശന നിർദേശം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. ഇന്നും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. 

രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത് എന്നാണ് കാലാവസ്ഥ നീരിക്ഷകർ വ്യക്തമാക്കുന്നത്. കടുത്ത ചൂട് മൂലം 2 പേർ ഈ മാസം മരിച്ചിരുന്നു. അതിനിടെ കനത്ത താപനില നില നിൽക്കുന്നതിനാൽ വാഹനങ്ങളിൽ വെള്ളക്കുപ്പികൾ ഉപേഷിച്ച് പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. സൂര്യകിരണങ്ങൾ വെള്ളക്കുപ്പികളിൽ പതിക്കുന്നത് തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ ആണ് പുതിയ നിർദ്ദേശം.

click me!