വിദ്യാർത്ഥിനികൾക്ക് ശ്വാസതടസ്സം നേരിട്ട സംഭവം; സ്കൂൾ മാനേജ്‌‌മെന്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി

Published : Oct 06, 2026, 03:52 PM IST
kuwait sea

Synopsis

കുവൈത്തിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട സംഭവത്തിൽ സ്കൂൾ ഭരണസമിതിയെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായിയുടെ നിർദ്ദേശപ്രകാരം അന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സമിതിക്കാണ് സ്കൂളിന്റെ ചുമതല. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തര നടപടി.

കുവൈത്ത് സിറ്റി: കുവൈത്തിൽ സെക്കൻഡറി സ്കൂളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട സംഭവത്തിൽ സ്കൂൾ ഭരണസമിതിയെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി. സംഭവത്തിൽ സമഗ്രമായ അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് നടപടി.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഭവത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും സ്കൂൾ അന്തരീക്ഷത്തിൽ സുരക്ഷിതത്വം നിലനിർത്താനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മന്ത്രി നേരിട്ടെത്തി അസ്വസ്ഥതകൾ നേരിട്ട വിദ്യാർത്ഥിനികളെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുകയും അവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

നിലവിലെ സ്കൂൾ അഡ്മിനിസ്ട്രേഷനെ മൂന്ന് മാസത്തേക്ക് ജോലിയിൽ നിന്ന് മാറ്റിനിർത്താൻ നിർദ്ദേശിച്ചതിനൊപ്പം, പുതിയ ഭരണസമിതിക്ക് സ്കൂളിന്‍റെ ചുമതല നൽകാനും മന്ത്രി ഉത്തരവിട്ടു. അന്വേഷണ കാലയളവിൽ സ്കൂളിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടക്കാനും അധ്യയന പ്രക്രിയ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയ സമിതി മേൽനോട്ടം വഹിക്കും. സംഭവത്തെക്കുറിച്ചുള്ള വസ്തുതകൾ അധികൃതർ പുറത്തുകൊണ്ടുവരുന്നതുവരെ സ്കൂളിലെ അന്തരീക്ഷം ശാന്തമായിരിക്കാനും പഠനപ്രവർത്തനങ്ങൾ സാധാരണ നിലയിൽ മുന്നോട്ടുപോകാനുമാണ് ഈ അടിയന്തര നടപടിയെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഒരു സെക്കൻഡറി സ്കൂളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വായുമർദ്ദം കുറഞ്ഞു; എമർജൻസി കോഡ് അയച്ച് പൈലറ്റ്, വിമാനം അടിയന്തരമായി തിരിച്ചിറക്കി