യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; റെഡ്, യെല്ലോ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു, താപനില 38 ഡിഗ്രി വരെ ഉയരും

Published : Oct 06, 2026, 11:09 AM IST
uae

Synopsis

യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അബുദാബി: യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ്, യെല്ലോ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഒക്ടോബർ 6 ചൊവ്വാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെങ്കിലും കാഴ്ചപരിധി വലിയ തോതിൽ കുറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കിഴക്കൻ മേഖലകളിൽ ഉച്ചയോടെ കാർമേഘങ്ങൾ രൂപപ്പെട്ടേക്കാം. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കുറഞ്ഞ താപനില അബുദാബിയിൽ 30 ഡിഗ്രിയും ദുബായിലും ഷാർജയിലും 29 ഡിഗ്രി സെൽഷ്യസുമായിരിക്കും. ചൊവ്വാഴ്ച രാവിലെ 9 മണി വരെയാണ് വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. രാത്രിയിലും ബുധനാഴ്ച രാവിലെയോടെയും തീരദേശ, ആഭ്യന്തര മേഖലകളിൽ ഈർപ്പമുള്ള കാലാവസ്ഥയും മൂടൽമഞ്ഞും തുടരാൻ സാധ്യതയുണ്ട്.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. കാറ്റിന്റെ വേഗത കുറഞ്ഞതോ മിതമായതോ ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജന്മനാട് കാണാതെ 18 വർഷം; റിയാദിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ഖബറടക്കം ഇന്ന്
രഹസ്യ വിവരത്തെ തുടർന്ന് കൃത്യമായ നിരീക്ഷണം; രണ്ട് മാസത്തിനിടെ യുഎഇയിലെ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച 300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു