കുവൈത്തില്‍ പെരുന്നാള്‍ ദിനം മുതല്‍ കര്‍ഫ്യൂ അവസാനിപ്പിക്കാന്‍ തീരുമാനം

By Web TeamFirst Published May 10, 2021, 9:12 PM IST
Highlights

വ്യാപാര നിയന്ത്രണങ്ങള്‍ ഉണ്ടാകും. രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പെരുന്നാള്‍ ദിനം മുതല്‍ കര്‍ഫ്യൂ ഉണ്ടാകില്ല. പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിലവിലെ കര്‍ഫ്യൂ.

എന്നാല്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഉണ്ടാകും. രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണം. റെസ്റ്റോറന്റുകള്‍, കഫേകള്‍, അറ്റകുറ്റപ്പണി സേവനങ്ങള്‍, ഫാര്‍മസികള്‍, ഫുഡ് മാര്‍ക്കറ്റിങ് ഔട്ട്‌ലറ്റുകള്‍, പാരലല്‍ മാര്‍ക്കറ്റ്, മെഡിക്കല്‍ ആന്‍ഡ് സപ്ലൈസ് എന്നിവയ്ക്ക് ഈ വിലക്ക് ബാധകമല്ല. റെസ്റ്റോറന്റ്, കഫേകള്‍ എന്നിവ ടേക്ക് എവേ, ഡെലിവറി സേവനങ്ങള്‍ തുടരണം.  

click me!