സൗദിയില്‍ ഇന്നും പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്

By Web TeamFirst Published May 10, 2021, 8:38 PM IST
Highlights

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,27,370 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,10,816 പേര്‍ സുഖം പ്രാപിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്നും കുറവ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആയിരത്തില്‍ താഴെയായി തുടരുകയാണ്. അതെസമയം പ്രതിദിന രോഗമുക്തി ആയിരത്തിന് മുകളിലാവുകയും ചെയ്തു. 24 മണിക്കൂറിനിടെ 1076 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 986 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,27,370 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,10,816 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,085 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,469 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,341 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 339, മക്ക 283, കിഴക്കന്‍ പ്രവിശ്യ 131, അസീര്‍ 52, മദീന 50, ജീസാന്‍ 37, അല്‍ഖസീം 26, തബൂക്ക് 18, ഹായില്‍ 15, അല്‍ബാഹ 11, നജ്‌റാന്‍ 11, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ജൗഫ് 5. 

click me!