
കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എല്ലാ സർക്കാർ ലൈസൻസുകളും രേഖകളും ഏകീകൃത ഡിജിറ്റൽ രേഖയാക്കി ഏകീകൃത സ്മാർട് ലൈസൻസിന്റെ ആദ്യഘട്ടം ഇന്ന് പുറത്തിറക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യാപാര അന്തരീക്ഷത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കുക, റെഗുലേറ്ററി സംവിധാനങ്ങൾക്കിടയിൽ ഡിജിറ്റൽ സംയോജനം സാധ്യമാക്കുക, ഇതിനായി ഗുണഭോക്താക്കളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നടപടി.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ പദ്ധതി കുവൈത്തിൽ നടപ്പാക്കുന്നത്. രാജ്യത്തെ ബിസിനസ് മേഖലയുടെ ഡിജിറ്റൽ പരിവർത്തനം പ്രാവർത്തികമാക്കുന്നതിനും സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഇപ്പോൾ നടപ്പാക്കാൻ പോകുന്ന ഏകീകൃത സ്മാർട് ലൈസൻസ് എന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ