എല്ലാ വാഹനങ്ങളുടെയും മുന്നിലും പിന്നിലുമുള്ള നമ്പർ പ്ലേറ്റുകൾ പൂർണമായി ദൃശ്യമായിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിന അവധി ദിനങ്ങൾ ആഘോഷിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. വാഹനങ്ങൾ അലങ്കരിക്കുന്നതിനും സുരക്ഷയ്ക്കും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനുമുള്ള നിബന്ധനകൾ ഉൾപ്പെടുത്തി രാജ്യത്തി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കർശനമായ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആഘോഷങ്ങൾ റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും ഗതാഗതം തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
നിർദ്ദേശങ്ങൾ അനുസരിച്ച്, വാഹനങ്ങളുടെ മുൻവശത്തോ പിൻവശത്തോ വിൻഡ്ഷീൽഡുകളിൽ ടിന്റ് ചെയ്യുന്നതോ സ്റ്റിക്കറുകൾ പതിക്കുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുമെന്നതിനാലാണ് വിലക്ക്. കൂടാതെ, സ്റ്റിക്കറുകളോ റാപ്പുകളോ മറ്റേതെങ്കിലും സാമഗ്രികളോ ഉപയോഗിച്ച് വാഹനത്തിന്‍റെ യഥാർത്ഥ നിറം മൂടുന്നത് അനുവദനീയമല്ല. വാഹനങ്ങളെ തിരിച്ചറിയാനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കുന്നതിന് എല്ലാ വാഹനങ്ങളുടെയും മുന്നിലും പിന്നിലും നമ്പർ പ്ലേറ്റുകൾ എല്ലായിപ്പോഴും പൂർണ്ണമായി ദൃശ്യമായിരിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read also: കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടർ ബലൂണിന്‍റെയും വാട്ടർ ഗണ്ണിന്‍റെയും ഉപയോഗം നിരോധിച്ചു
