
കുവൈത്ത് സിറ്റി: നാലുമാസത്തിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസ് നാളെ മുതല്‍ ആരംഭിക്കും. ഇതിന് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ യാത്രാ വിലക്കുള്ളതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ല.
കൊവിഡ് 19 മൂലം നിര്‍ത്തിവച്ച കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസ് ആണ് കുവൈത്ത് നാളെ മുതല്‍ ആരംഭിക്കുന്നത്. ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍നിന്നാണ് വിമാന സര്‍വ്വീസ് ആരംഭിക്കുന്നത്. ടെര്‍മിനലുകള്‍ അണുവിമുക്തമാക്കി. സുരക്ഷ ക്രമീകരണങ്ങളും ശക്തമാക്കി. വിമാനത്താവളത്തിനകത്ത് യാത്രക്കാരെ മാത്രമെ കയറ്റൂ. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളില്‍ മാത്രമാണ് ഇളവ്. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അകത്ത് കയറ്റില്ല. ആദ്യഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാകുക.
30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. ആദ്യഘട്ടത്തില്‍ ദിവസവും 100 വിമാന സര്‍വീസുകളാണ് ഉണ്ടാവുക. ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് വിലക്ക് പ്രഖ്യാപിച്ചതോടെ കൊമേഴ്‌സ്യല്‍ സര്‍വ്വീസ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാനാവില്ല. കുവൈത്തില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിലക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നനത്തിന് പരിഹാരം കാണാന്‍ സാധിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam