വിവാഹിതരാകുന്നവർക്കും ഡ്രൈവിംഗ് ലൈസൻസിനും മയക്കുമരുന്ന് പരിശോധന, ജയിലിൽ ലഹരിമരുന്ന് കടത്തിയാൽ വധശിക്ഷ

Published : Apr 22, 2025, 05:32 PM ISTUpdated : Apr 22, 2025, 05:34 PM IST
വിവാഹിതരാകുന്നവർക്കും ഡ്രൈവിംഗ് ലൈസൻസിനും മയക്കുമരുന്ന് പരിശോധന, ജയിലിൽ ലഹരിമരുന്ന് കടത്തിയാൽ വധശിക്ഷ

Synopsis

മയക്കുമരുന്ന് കടത്തിന് കടുത്ത ശിക്ഷകളാണ് ലഭിക്കുക. ജയിലിനുള്ളിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നവര്‍ക്ക് വധശിക്ഷ നൽകുന്നതടക്കം ശുപാര്‍ശയിലുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ നടപടിക്രമങ്ങളിലെ പഴുതുകൾ പരിഹരിക്കുന്നതിനുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് രൂപീകരിച്ചതും, ഉപദേഷ്ടാവ് മുഹമ്മദ് റാഷിദ് അൽ ദുഐജ് തലവനുമായ സമിതിയാണ് മയക്കുമരുന്ന് വ്യാപനം തടയുന്നതിനും കുറ്റങ്ങൾക്കുള്ള ശിക്ഷകൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഭേദഗതികൾ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

രണ്ട് ദശലക്ഷം ദിനാർ വരെ പിഴയും തടവും അടക്കമുള്ള ശിക്ഷകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മുമ്പത്തെ ശിക്ഷ ഏഴ് വർഷം വരെയായിരുന്നു. ജയിലിനുള്ളിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന ആർക്കും വധശിക്ഷ നൽകും. ജയിലിനുള്ളിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ കൊണ്ടുവരാൻ സൗകര്യമൊരുക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷ നൽകും. ഇവ കടത്താൻ തന്റെ ജോലി ദുരുപയോഗം ചെയ്യുന്ന ഏതൊരു ജീവനക്കാരനും വധശിക്ഷ നൽകും. വിവാഹിതരാകാൻ പോകുന്നവർക്കും, ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്കും, പൊതുജോലി അപേക്ഷകർക്കും മയക്കുമരുന്ന് സ്ക്രീനിംഗ് ടെസ്റ്റ് നടത്തണണെന്നും ശുപാര്‍ശയിൽ പറയുന്നുണ്ട്.

Read Also -  കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ, നിയമലംഘനങ്ങൾക്ക് കടുത്ത പിഴയും തടവും, വിശദമായി അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം