
കുവൈത്ത് സിറ്റി: ഡ്രൈവർമാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ലൈസൻസ് നൽകുന്നതിന് മുമ്പ് പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി 4 പ്രത്യേക അക്കാദമികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റ് . സബാഹ് അൽ-സേലം, സൗത്ത് ഖൈത്താൻ, കുവൈത്ത് സിറ്റി, ജഹ്‌റ എന്നിവിടങ്ങളിലായിരിക്കാം സെന്ററുകൾ.
കുവൈത്തിനുള്ളിലെ പഠിതാക്കൾക്ക് 20 മണിക്കൂർ പരിശീലനവും വിദേശത്ത് നിന്ന് വരുന്നവർക്ക് 40 മണിക്കൂർ പരിശീലനവും ഉൾപ്പെടുന്ന അംഗീകൃത പരിശീലനമായിരിക്കും നൽകുക. കുവൈത്തിലെ സ്ട്രീറ്റുകൾ, അതിന്റെ ഗതാഗത സംവിധാനങ്ങൾ, ഗതാഗത നിയമങ്ങൾ, നിയന്ത്രണ നിയമങ്ങൾ എന്നിവയുടെ ലളിതമായ വിശദീകരണങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. പരിശീലനം കൃത്യമായി നടപ്പാക്കാൻ വിവിധ ഭാഷകളിലായിരിക്കും ക്ലാസുകൾ നടത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam